ഇരിക്കൂറില്‍ കെ സി ജോസഫ് തെറിക്കും

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കുത്തകമണ്ഡസലമായ ഇരിക്കൂറില്‍ ഇത്തവണ മന്ത്രി കെസി ജോസഫ് മത്സരിക്കില്ലെന്ന് ഉറപ്പായി. 32 ാം വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെസി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് മണ്ഡലം മാറാന്‍ കെസിയും തീരുമാനിച്ചത്. കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. നിരവധി തവണ കോണ്‍ഗ്രസിന്റെ ചാവേര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന സതീശന്‍ പാച്ചേനിക്ക് ഈ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരിക്കൂരില്‍ സതീശന്‍ പാച്ചേനി മത്സരിക്കുമെന്ന് വാര്‍ത്തയും കോണ്‍ഗ്രസുകാര്‍ തള്ളികളയുന്നു.

60 ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലത്തില്‍ സഭയെ പിണക്കി കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. കെസി ജോസഫ് പിന്മാറിയാല്‍ ഇരിക്കൂരില്‍ ഇത്തവണ കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സജീവ് ജോസഫിനെ സഭയും പൂര്‍ണ്ണമായും പിന്താങ്ങുന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയില്ല. വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും വിലയിരുത്തല്‍. ജോസഫ് മത്സര രംഗത്ത് നിന്ന് ആര്യാടനെ പോലെ പിന്മാറാന്‍ തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്നാണ് കെ സി ജോസഫിന്റെ വാദം. കെസി ജോസഫ് ഇനിയും മത്സര രംഗത്തിറങ്ങുന്നതിനോട് സഭയും പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് സഭയുടെയും ആവശ്യം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s