വട്ടിയൂര്‍കാവ് വിട്ടൊരു കളിയല്ല – കെ.മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നുംമാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തോല്‍വി ഭയന്ന് സുരക്ഷിതമായ മറ്റേതെങ്കിലും മണ്ഡലം തേടുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
മൂന്നുതവണ താന്‍ നിയമസഭയിലേക്ക് മത്സരിച്ചു. വടക്കാഞ്ചേരിയില്‍ ഉപതിരഞ്ഞെടുപ്പിലും കൊടുവള്ളിയിലും പരാജയപ്പെട്ടു. നല്ല ഭൂരിപക്ഷത്തിനാണ് വട്ടിയൂര്‍കാവില്‍ തന്നെ വിജയിപ്പിച്ചത്. നിയമസഭയില്‍ കന്നിപ്രവേശനം തന്ന നിയോജക മണ്ഡലമാണ്. ഇത് ഉപേക്ഷിച്ച് പോകേണ്ട ഒരു സാഹചര്യവുമില്ല.പാര്‍ട്ടി തന്നെ ഒരു മണ്ഡലം ഏല്‍പ്പിച്ചു.
അത് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ട്. ഇവിടെ സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ മറ്റൊരിടത്തേക്ക് പോകുക, അവിടെ സുരക്ഷതമല്ലെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് വരിക എന്നതൊന്നും ശരിയായ നടപടിയല്ല. മത്സരിക്കുന്നുണ്ടെങ്കില്‍ അത് വട്ടിയൂര്‍കാവില്‍ മാത്രമായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഉറച്ച മണ്ഡലമെന്ന കണക്കുകൂട്ടലില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പല പ്രമുഖ നേതാക്കളും ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് മുരളീധരന്‍ നയം വ്യക്തമാക്കിയത്.
k murali.jpg

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s