സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌കൊണ്ടുള്ള ജനകീയപ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. 29 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.

എപ്രിലിലോ, മെയിലോ തെരഞ്ഞെടപ്പ് ഉണ്ടാകുമെന്നുറപ്പായിരിക്കെ ജനങ്ങളെ കയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങളായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലുണ്ടാവുക. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ വീട്, ആയുര്‍വേദത്തിന് മുന്‍ഗണന, റബ്ബറിന്റെ വിലയിടിവ് തടയാന്‍ നടപടി തുടങ്ങിയവ ജനകീയ പ്രഖ്യാപനങ്ങളായി ഉണ്ടായേക്കും.

തിരുവനന്തപുരം കോഴിക്കോട് ലൈറ്റ്‌മെട്രോക്കുള്ള സര്‍ക്കാര്‍ വിഹിതത്തിന്റെ ഒരു പങ്ക് ഇന്ന് പ്രഖ്യാപിച്ചേക്കും. കൂടാതെ കണ്ണൂര്‍ വിമാനത്താവളത്തിനും, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായമേഖലകള്‍ക്കും ഉമ്മന്‍ചാണ്ടി പണം നീക്കിവെച്ചേക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പുതിയ നികുതിയോ,നിലവിലെ നികുതി വര്‍ധിപ്പിക്കലോ ഉണ്ടാകാന്‍ സാധ്യതയില്ല. വിവിധ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും, നികുതി പരിച്ചെടുക്കുന്നതില്‍ ഉണ്ടായിരിക്കുന്ന മെല്ലപ്പോക്കും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്നുണ്ട്. എങ്കിലും ചില അപ്രതീക്ഷിത ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. വരുമാനത്തിലെ വളര്‍ച്ചാനിരക്ക് കുറവാണ് സര്‍ക്കാരിന്റെ പ്രധാനവെല്ലുവിളി. 2011-12ല്‍ 23 ശതമാനമായിരുന്ന നികുതി വളര്‍ച്ച ഇക്കൊല്ലം 10 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുകടം 15,00000 കോടിയിലേക്ക് എത്തിയെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നതിനാല്‍ ജനങ്ങളെ കയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാകില്ല.
മുഖ്യമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യതയില്ലെന്ന് ഫ്രതിപക്ഷം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ പോലെ നാടകീയ സംഭവങ്ങള്‍ സഭയില്‍ അരങ്ങേറാന്‍ സാധ്യതയില്ല.chandy

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s