മിശ്രവിവാഹിതർക്ക് കോളേജിൽ കയറാൻ അനുവാദമില്ല  

കോഴിക്കോട്: രക്ഷിതാക്കളുടെ അനുവാദമോ സഹകരണമോയില്ലാതെ മിശ്ര വിവാഹം ചെയ്ത വിദ്യാർഥിനിയെയാണ് കോഴിക്കോട് എംഇഎസ് വനിതാ കോളേജിൽ പ്രവേശനം നിഷേധിച്ചത്. നടക്കാവിൽ പ്രവർത്തിക്കുന്ന എംഇഎസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി മാവൂർ സ്വദേശിനി നീരജയോടാണ് ഇനി മുതൽ കോളേജിൽ വരേണ്ടെന്ന് അധികൃതർ അറിയിച്ചത്. രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താൽ കോളേജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വെസ് പ്രിൻസിപ്പൽ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളേജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിൻസിപ്പലിനെ കാണാൻ ശ്രമിച്ചപ്പോഴാണ് കോളേജിൽ പഠനം തുടരാൻ കഴിയില്ലെന്ന് അറിയിച്ചത്. പ്രിൻസിപ്പൽ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. അതേസമയം വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്താനാണ് നീരജയുടെ തീരുമാനം. സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്‌സിറ്റിയിൽ പോയി വാങ്ങാൻ വൈസ്പ്രിൻസിപ്പാൽ നിർദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതിയും നല്കിയിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ ജീവിക്കാൻ തീരുമാനിച്ചാൽ അതെങ്ങനെ നിയമവിരുദ്ധമാകുമെന്ന ചോദ്യമാണുയരുന്നത്.

slide_1.jpg

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s