ഭഗവാന് ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീം കോടതി: അമിക്കസ് ക്യൂറിയെ നിയമിച്ചു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ രാജു രാമചന്ദ്രനെയും കെ രാമമൂര്‍ത്തിയേയും അമിക്കസ് ക്യൂറിയായി നിയമിച്ചു…..

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ രാജു രാമചന്ദ്രനെയും കെ രാമമൂര്‍ത്തിയേയും അമിക്കസ് ക്യൂറിയായി നിയമിച്ചു. ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ല, ആത്മീയത പുരുഷനു മാ്ത്രമുള്ളതല്ലെന്നും കോടതി പരാമര്‍ശമുണ്ടായി.വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവും ആയ കാര്യങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സ്ത്രീക്കു പുരുഷനും ഭഗവാനു മുന്നിലും തുല്യസമത്വം വേണമെന്ന രീതിയിലുള്ള നടപടിയാണ് കേസില്‍ സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ തടയുന്നത് ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് കോടതി നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

കോടതി പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നങ്ങള്‍ മാത്രമാണ്. വിശദവിവരങ്ങളും വാദങ്ങളും സമര്‍പ്പിക്കാന്‍ ആറാഴ്ച ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം പതിനൊന്നിനാണ് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയാനാകില്ലെന്നു സുപ്രീം കോടതി പ്രാഥമിക നിരീക്ഷണം നടത്തിയത്.

sabarimala3

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s